തിരുവനന്തപുരം: നെയ്യാര്‍ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തും. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും രാവിലെ 11 മണിക്ക് 10 സെന്റി മീറ്റര്‍ വീതം തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നെയ്യാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം.
പേപ്പാറ ഡാമിന്റേയും ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. പേപ്പാറ ഡാമിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകള്‍ രാവിലെ 11 മണിക്ക് 10 സെന്റീമീറ്റര്‍ വീതം തുറക്കുമെന്നാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.













