Tuesday, June 24, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സംസ്ഥാനത്ത് ഇന്നലെ 962 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

by Punnyabhumi Desk
Aug 4, 2020, 12:10 pm IST
in കേരളം
Coronavirus Disease 2019 Rotator Graphic for af.mil.  (U.S. Air Force Graphic by Rosario "Charo" Gutierrez)

Coronavirus Disease 2019 Rotator Graphic for af.mil. (U.S. Air Force Graphic by Rosario "Charo" Gutierrez)

*  815 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 962 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 815 പേര്‍ രോഗമുക്തി നേടി. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 40 പേരുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 31ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ക്ലീറ്റസ് (68), ആഗസ്റ്റ് 1ന് മരണമടഞ്ഞ ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍ (52) എന്നിവരുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് ആലപ്പുഴ എന്‍ഐവി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 84 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 205 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 85 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 66 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 36 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കുമാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരം ജില്ലയിലെ 197 പേര്‍ക്കും, എറണാകുളം ജില്ലയിലെ 87 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 86 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 73 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 63 പേര്‍ക്കും, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ 56 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയിലെ 32 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളിലെ 31 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 29 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയിലെ 23 പേര്‍ക്കും, ഇടുക്കി ജില്ലയിലെ എട്ട് പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ ആറ്, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മൂന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ ആറ് കെ.എസ്.ഇ. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 67 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 59 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 54 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേരുടെയും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 50 പേരുടെ വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 40 പേരുടെയും, എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 38 പേരുടെ വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള എട്ട് പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 11,484 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 15,282 പേര്‍ ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,343 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 8,34,215 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3926 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,27,233 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1254 പേരുടെ ഫലം വരാനുണ്ട്.

19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ദേവികുളം (കണ്ടൈന്‍മെന്റ് സോണ്‍: 15), നെടുംകണ്ടം (10, 11), കരുണാപുരം (3), പാമ്പാടുംപാറ (4) കോഴിക്കോട് ജില്ലയിലെ പെരാമ്പ്ര (3, 10), കീഴരിയൂര്‍ (10), നരിപ്പറ്റ (14), പനങ്ങാട് (13, 16), തൃശൂര്‍ ജില്ലയിലെ കൊടശേരി (10, 11), അവനൂര്‍ (10), കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ (6), പെരളശേരി (6), വയനാട് ജില്ലയിലെ പൊഴുതന (1, 2, 3, 4, 5, 6, 10, 11, 12, 13), കോട്ടത്തറ (5), പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി (12, 13, 14), മുണ്ടൂര്‍ (1), തിരുവനന്തപുരം ജില്ലയിലെ വാമനപുരം (14), മുണ്ടക്കല്‍ (20), എറണാകുളം ജില്ലയിലെ കോട്ടപ്പടി (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
പത്ത് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. തൃശൂര്‍ ജില്ലയിലെ പവറട്ടി (വാര്‍ഡ് 3), എടത്തുരുത്തി (9), കടപ്പുറം (6, 7, 10), കാടുകുറ്റി (1, 9, 16), കൊല്ലം ജില്ലയിലെ നെടുമ്പന (4, 6, 19), കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി (എല്ലാ വാര്‍ഡുകളും), കരിപ്ര (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് (11), ആലപ്പുഴ ജില്ലയിലെ തൃപ്പെരുന്തുറ (5), എറണാകുളം ജില്ലയിലെ വടക്കേക്കര (15) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 506 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ShareTweetSend

Related News

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കേരളം

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

കേരളം

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

Discussion about this post

പുതിയ വാർത്തകൾ

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies