തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1715 പേരാണ് രോഗമുക്തി നേടിയത്. കൊവിഡ് മൂലമുള്ള നാല് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
തിരുവനന്തപുരത്ത് 485, കോഴിക്കോട് 173, ആലപ്പുഴ 169, മലപ്പുറം 114, എറണാകുളം 101, കാസര്‍കോട് 71, തൃശൂര്‍ 64, ഇടുക്കി 41, പത്തനംതിട്ട 38, കോട്ടയം 15, വയനാട് പത്ത്, കണ്ണുര്‍ 57 കൊല്ലം 41, പാലക്കാട് 39 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് 435 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 33 പേര്‍ ഉറവിടം അറിയില്ല. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരത്ത് 777 പേരുടെ ഫലം നെഗറ്റീവായി.
കരിപ്പൂര്‍ വിമാനാപകടത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.













