പത്തനംതിട്ട: പമ്പാ ഡാമിന്റെ ആറു ഷട്ടറുകളും വൈകീട്ട് 6.30 ന് അടച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് അറിയിച്ചു. പമ്പ ഡാമിലെ ജലനിരപ്പ് 981.77 മീറ്ററില്‍ എത്തിയതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാലുമാണ് രണ്ട് അടി തുറന്നു വച്ചിരുന്ന ഷട്ടറുകള്‍ അടച്ചത്.
Discussion about this post