ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ (84) ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഡല്‍ഹിയിലെ സൈനിക റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെ തുടരുന്ന പ്രണാബിന്റെ രക്തചംക്രമണം അടക്കമുള്ളവയില്‍ സ്ഥിരതയുണ്ടെ ന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രണാബിന്റെ ധമനികളിലെയും ഹൃദയത്തിലെയും രക്തയോട്ടം അടക്കമുള്ള കാര്യങ്ങളില്‍ (ഹീമോഡൈനാമിക്കലി) യന്ത്രസഹായത്താല്‍ ഇപ്പോള്‍ സ്ഥിരതയുണ്ടെ ന്നു സൈനിക ആശുപത്രി ഇന്നലെ പ്രസ്താവനയില്‍ വ്യക്തമാക്കി. മസ്തിഷ്‌കത്തില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്നു തിങ്കളാഴ്ച അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ പ്രണാബ് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോവിഡിനേക്കാളേറെ തലച്ചോറിലെ രക്തസ്രാവവും തുടര്‍ന്നുള്ള ശസ്ത്രക്രിയയുമാണ് ആരോഗ്യനില മോശമാക്കിയത്.













