ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളുടെ ആശംസ പ്രവാഹം. അമേരിക്ക, നേപ്പാള്‍, ഓസ്ട്രേലിയ തുടങ്ങി വിവിധരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.
‘നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര വിശ്വാസം, ബഹുമാനം, മൂല്യങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായ സുഹൃദ് ബന്ധമാണുള്ളത്. സ്വാതന്ത്ര്യദിനാശംസകള്‍!’. മോറിസന് ട്വിറ്ററില്‍ കുറിച്ചു. ഓസ്ട്രേലിയന്‍ പ്രധാമന്ത്രി സ്കോട്ട് മോറിസണ്‍ പുറമെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരും ഇന്ത്യയ്ക്ക് ആശംസകള്‍ അറിയിച്ചു.
Discussion about this post