തിരുവനന്തപുരം: എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍, ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഊര്‍ജസംരക്ഷണ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. എട്ട് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്.
വന്‍കിട ഊര്‍ജ ഉപഭോക്താക്കള്‍ (വന്‍കിട വ്യവസായങ്ങള്‍ ഉള്‍പ്പെടെ വര്‍ഷത്തില്‍ 1000 ടണ്‍ എണ്ണക്ക് മുകളിലോ, തത്തുല്ല്യമായ വൈദ്യുതിയോ മറ്റ് ഇന്ധനങ്ങളോ ഉപയോഗിക്കുന്ന ഉപഭോക്താക്കളും 2001 -ലെ ഊര്‍ജ സംരക്ഷണ നിയമ പ്രകാരം പ്രഖ്യാപിച്ച ഡെസിഗ്നേറ്റഡ് കണ്‍സ്യൂമേഴ്‌സും), ഇടത്തരം ഊര്‍ജ ഉപഭോക്താക്കള്‍ (വന്‍കിട – ഇടത്തരം വ്യവസായങ്ങള്‍ ഉള്‍പ്പെടെ വര്‍ഷത്തില്‍ 150 മുതല്‍ 1000 ടണ്‍ എണ്ണക്ക് തുല്യമായ വൈദ്യുതിയോ മറ്റ് ഇന്ധനങ്ങളോ ഉപയോഗിക്കുന്ന ഉപഭോക്താക്കളും 2001-ലെ ഊര്‍ജ സംരക്ഷണ നിയമ പ്രകാരം പ്രഖ്യാപിക്കപ്പെട്ട ഡെസിഗ്നേറ്റഡ് കണ്‍സ്യൂമേഴ്‌സ് ഒഴികെയുള്ള വൈദ്യുതി വിതരണ കമ്പനികളും), ചെറുകിട ഊര്‍ജ ഉപഭോക്താക്കള്‍ (ചെറുകിട വ്യവസായങ്ങള്‍ ഉള്‍പ്പെടെ വര്‍ഷത്തില്‍ 150 ടണ്‍ എണ്ണക്ക് താഴെയോ, തത്തുല്ല്യമായ വൈദ്യുതിയോ മറ്റ് ഇന്ധനങ്ങളോ ഉപയോഗിക്കുന്നവര്‍), കെട്ടിടങ്ങള്‍ (2001-ലെ ഊര്‍ജ സംരക്ഷണ നിയമ പ്രകാരം പ്രഖ്യാപിക്കപ്പെട്ട ഡെസിഗ്നേറ്റഡ് കണ്‍സ്യൂമേഴ്‌സ് ഒഴികെയുള്ള ഊര്‍ജസംരക്ഷണ പദ്ധതികള്‍/പരിപാടികള്‍/ഇ-മൊബിലിറ്റി എന്നിവ നടപ്പിലാക്കിയ പൊതു/വാണിജ്യ കെട്ടിടങ്ങള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍ എന്നിവ), വ്യക്തികള്‍ – ഊര്‍ജസംരക്ഷണ പ്രോത്സാഹകര്‍, ഊര്‍ജസംരക്ഷണ മേഖലയില്‍ ഇ-മൊബിലിറ്റി പോലെയുള്ള നൂതന ആശയങ്ങള്‍ പ്രചരിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന വ്യക്തികള്‍, ബി.ഇ.ഇ സര്‍ട്ടിഫൈഡ് ഊര്‍ജ ഓഡിറ്റര്‍മാര്‍/മാനേജര്‍മാര്‍ തുടങ്ങിയവര്‍), സംഘടനകളും സ്ഥാപനങ്ങളും (തദ്ദേശ സ്ഥാപനങ്ങള്‍, ഊര്‍ജ്ജ ഓഡിറ്റിംഗ് സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, ഗവേഷണവും ഇ-മൊബിലിറ്റി പോലെയുള്ള നൂതനാശയങ്ങളും പ്രചരിപ്പിക്കുന്ന സംഘടനകള്‍, ബി.ഇ.ഇ സ്റ്റാര്‍ ലേബലുകളുള്ള ഉപകരണങ്ങളുടെ നിര്‍മ്മാതാക്കള്‍), ചില്ലറവില്പനക്കാര്‍/ വ്യാപാരശാലകള്‍ (കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപന പ്രകാരമുള്ള ബി.ഇ.ഇ സ്റ്റാര്‍ ലേബലുകളുള്ള ഉപകരണങ്ങള്‍ വില്‍ക്കുകയും വിതരണം ചെയ്യുന്നതുമായ ചില്ലറവില്പനക്കാര്‍/ വ്യാപാരശാലകള്‍), ആര്‍ക്കിടെക്ടുകള്‍/ ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സള്‍ട്ടന്റുമാര്‍ (വിവിധ റേറ്റിംഗുകളുള്ള കെട്ടിടങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന/നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍/കണ്‍സള്‍ട്ടന്റുമാര്‍ എന്നിവര്‍).
അവാര്‍ഡുകള്‍ ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനമായ ഡിസംബര്‍ 14ന് നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.keralaenergy.gov.in സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 15നകം ഓണ്‍ലൈനായോ ഇ-മെയില്‍ വഴിയോ സമര്‍പ്പിക്കണം. ([email protected], [email protected]).
Discussion about this post