തിരുവനന്തപുരം: കര്‍ണാടക സംഗീതം വായ്പ്പാട്ടിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്‌കാരം 2020 ന് നിശ്ചിത യോഗ്യതയുള്ള യുവസംഗീതജ്ഞരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോമും നിയമാവലിയും ചെയര്‍മാന്‍, ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റ്, അയോദ്ധ്യാനഗര്‍, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം 695009 (ഫോണ്‍: 0471 2472705, 9447754498) എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭിക്കും. ട്രസ്റ്റ് ട്രഷററുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് (9447060618) സന്ദേശം അയച്ചും അപേക്ഷാഫോം വാങ്ങാം. തപാലില്‍ അപേക്ഷാഫോം ലഭിക്കുന്നതിന് പത്തുരൂപ സ്റ്റാമ്പൊട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 31.
Discussion about this post