കൊല്ലം: മലയാളി ജവാന് പാക് ഷെല്ലാക്രമണത്തില്‍ വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. കടയ്ക്കല്‍ മണ്ണൂര്‍ ആലുംമുക്ക് ശൂരനാട് വീട്ടില്‍ തോമസിന്റെ മകന്‍ അനീഷ് തോമസ് (36) ആണ് മരിച്ചത്. രജൗരിയിലെ നൗഷാരാ സെക്ടറില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് പാകിസ്താന്‍ ഇന്ത്യന്‍ സൈനികര്‍ക്കുനേരേ അപ്രതീക്ഷിത ഷെല്ലാക്രമണം നടത്തുകയായിരുന്നു.
ഡല്‍ഹിയില്‍നിന്ന് മൃതദേഹം വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കൊണ്ടുവന്നു. പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് രണ്ടിന് മണ്ണൂര്‍ ആലുംമുക്ക് മര്‍ത്തശ് മൂനി ഓര്‍ത്തഡോക്‌സ് പള്ളിസെമിത്തേരിയില്‍ ശവസംസ്‌കാരം നടന്നു. അമ്മ: അമ്മിണി. ഭാര്യ: എമിലി. മകള്‍: ഹന്ന.













