ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും പാക് പ്രകോപനമുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശ്ക്തമായി പ്രതിരോധിച്ചു. പൂഞ്ച് ജില്ലയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കയാണ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് ഒരു സൈനികന് പരിക്കേറ്റു.
ജില്ലയിലെ ബലാകോട്ട്, മെന്‍ഡാര്‍ പ്രദേശങ്ങളില്‍ ഷെല്ലാക്രമണത്തോടൊപ്പം പാക് സേന തുടര്‍ച്ചയായി വെടിവെയ്പ്പ് നടത്തി. തുടര്‍ന്ന് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.













