തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തു നല്‍കുമെന്നും ഐഎംഎ വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തിലാണ് നില്‍ക്കുന്നത്. രോഗവ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും ഐഎംഎ അറിയിച്ചു.













