തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 85-ാം ജയന്തി ശ്രീരാമദാസാശ്രമം, ശ്രീരാമദാസമിഷന്‍, ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി എന്നീ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ വിശ്വശാന്തി ദശാഹയജ്ഞമായി ഒക്ടോബര്‍ 1 മുതല്‍ 10 വരെ കേരളത്തിലൂടനീളം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആഘോഷിക്കുന്നു.
ജയന്തി ആഘോഷപരിപാടികളുടെ ഭാഗമായി ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ ജില്ലാകേന്ദ്രങ്ങളിലെ ക്ഷേത്രങ്ങളിലും ഭക്തരുടെ ഭവനങ്ങളിലും കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ഗുരുപൂജ, ശ്രീരാമായണ പാരായണം, ഗുരുഗീതാ പാരായണം, സര്‍വമംഗളപൂജ, ശ്രീ സത്യാനന്ദഗുരു സമീക്ഷ(ലൈവ് സ്ട്രീമിംഗ് പ്രഭാഷണങ്ങള്‍), ഭജന, മംഗളാരതി എന്നിവ നടക്കും.
ജയന്തി ദിനമായ ഒക്ടോബര്‍ 10ന് രാവിലെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ആരാധനയോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ഗുരുഗീതാ പാരായണം, അഹോരാത്ര ശ്രീരാമായണ പാരായണം, ലക്ഷാര്‍ച്ചന, ഭജന എന്നിവ ആചാരപരമായി നടക്കും. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. 11ന് രാവിലെ 3.30ന് ശ്രീരാമപട്ടാഭിഷേകത്തോടുകൂടി ജയന്തി ആഘോഷപരിപാടികള്‍ സമാപിക്കും.
Discussion about this post