തിരുവനന്തപുരം: നാല്പത്തിനാലാമത് വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ‘ഒരു വെര്‍ജീനിയന്‍ വെയില്‍കാലം’എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്‍പി കാനായി കുഞ്ഞിരാമന്‍ നിര്‍മിക്കുന്ന വെങ്കല ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. 27 നു വൈകുന്നേരം 5.30ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് വയലാര്‍ രാമവര്‍മ ട്രസ്റ്റ് സെക്രട്ടറി സി.വി. ത്രിവിക്രമന്‍ അറിയിച്ചു. മസ്‌കറ്റ് ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുന്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ലോകത്തെ വൈവിധ്യങ്ങളായ സംസ്‌കാരങ്ങളെ ഉള്‍ക്കൊണ്ട് മനുഷ്യന്‍ ഒന്നാണെന്ന ഉദാരമായ കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കുന്നതാണ്, 41 കവിതകളുടെ സമാഹാരമായ ‘ഒരു വെര്‍ജീനിയന്‍ വേനല്‍ക്കാല’മെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.













