ജയ്പൂര്‍: രാജസ്ഥാനില്‍ ക്ഷേത്രഭൂമി പിടിച്ചെടുക്കാന്‍ പുരോഹിതനെ തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമായി. പുരോഹിതന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സന്യാസി സമൂഹം രംഗത്തെത്തിയിരിക്കുകയാണ്. രാജസ്ഥാനിലെ കരൗലി ജില്ലയില്‍ ഇക്കഴിഞ്ഞ 9-ാം തീയതിയാണ് സംഭവമുണ്ടായത്.
പ്രാദേശിക എംഎല്‍എ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. കര്‍ശന നടപടി സ്വീകരിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് വെറും കടലാസില്‍ മാത്രം ഒതുങ്ങിയ അവസ്ഥയിലാണ്. സ്ഥലം എസ്പിയെയും കളക്ടറെയും കണ്ടെങ്കിലും ഫലമുണ്ടായില്ലെന്നാണ് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ക്ഷേത്രഭൂമി പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയില്‍ ബാബുലാല്‍ വൈഷ്ണവ് എന്ന 50 കാരനായ ക്ഷേത്ര പുരോഹിതനെയാണ് മതമൗലിക വാദികളായ 6 പേര്‍ ചേര്‍ന്ന് തീ കൊളുത്തിക്കൊന്നത്.













