മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളെയാണ് പ്രഖ്യാപിച്ചത്. വിരാട് കോലിയാണ് നായകന്. മലയാളി താരം സഞ്ജു സാംസണ് ട്വന്റി20 ടീമില്‍ ഇടംപിടിച്ചു. അജിന്‍ക്യ രഹാനെയാണ് ടെസ്റ്റ് ടീമിന്റെ ഉപനായകന്‍. കെ.എല്‍. രാഹുലാണ് ട്വന്റി20 ഏകദിന ടീമുകളുടെ ഉപനായകന്‍.
പരുക്കുമൂലം രോഹിത് ശര്‍മ, ഇഷാന്ത് ശര്‍മ എന്നിവരെ പരിഗണിച്ചിട്ടില്ല. കീപ്പര്‍ ഋഷഭ് പന്ത് ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചു.
ഐപിഎലിന് ശേഷം നവംബറില്‍ ആരംഭിക്കുന്ന പര്യടനത്തില്‍ മൂന്ന് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സിലക്ടര്‍മാര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി യോഗം ചേര്‍ന്നാണ് ടീമിനെ തിരഞ്ഞെടുത്തത്.
ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സെയ്നി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ആര്.അശ്വിന്, മുഹമ്മദ് സിറാജ്
ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, ശുഭ്മാന്‍ ഗില്‍, കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചെഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ഷാര്‍ദുല്‍ താക്കൂര്‍
ട്വന്റി ടീം: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, മായങ്ക് അഗര്‍വാള്‍, കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍, യുസ്വേന്ദ്ര ചെഹല്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ദീപക് ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി.
Discussion about this post