Monday, November 16, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതം: സിപിഎം

by Punnyabhumi Desk
Nov 5, 2020, 03:54 pm IST
in കേരളം

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശലംഘനം നടത്തിയെന്നും റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും സിപിഎം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവെയ്ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇഡി നടപടി വിലയിരുത്തിത്.

കുടുംബം നിയമനടപടി സ്വീകരിക്കുമെന്നും എന്നാല്‍ കേസില്‍ ഇടപെടില്ലെന്നും സിപിഎം അറിയിച്ചു. രാഷ്ട്രിയതാത്പര്യത്തോടെയുള്ള ഇത്തരം നടപടികളെ തുറന്ന് കാണിക്കുന്ന പ്രചാരണങ്ങള്‍ നടത്താനും സിപിഎം തീരുമാനിച്ചു.

26 മണിക്കൂര്‍ സമയം നീണ്ട പരിശോധനയ്ക്ക് ശേഷം ഇന്ന് ഉച്ചയോടെയാണ് ഇഡി, കര്‍ണാടക പോലീസ്, സിആര്‍പിഎഫ് എന്നീ സംഘം ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മടങ്ങിയത്.

ഇഡി വീട് പരിശോധിക്കുന്ന സമയം ബിനീഷിന്റെ ഭാര്യ റിനീറ്റയെയും മാതാവിനെയും കുഞ്ഞിനെയും കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഇവിടെ എത്തിയിരുന്നു. എന്നാല്‍ ഇവരെ കര്‍ണാടക പോലീസും സിആര്‍പിഎഫും തടഞ്ഞു. ഇത് വാക്കുതര്‍ക്കത്തിന് ഇടയാക്കിയിരുന്നു. ബന്ധുക്കള്‍ വീടിന് മുന്‍പില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

റിനീറ്റയും കുഞ്ഞും അമ്മയും ഭക്ഷണം കഴിച്ചിട്ടില്ലെന്നും അവര്‍ക്ക് എന്തു സംഭവിച്ചെന്ന് അറിയണമെന്നും ബീനീഷിന്റെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, റിനീറ്റയ്ക്ക് ആരെയും കാണാന്‍ താത്പര്യമില്ലെന്ന് പോലീസ് ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ റിനീറ്റ അങ്ങനെ പറയില്ലെന്നും അവരെ കാണാതെ പോകില്ലെന്നുമുള്ള നിലപാടിലായിരുന്നു ബന്ധുക്കള്‍. റിനീറ്റയെ വീട്ടുതടങ്കലിലാക്കിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.

തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥലത്തെത്തി. അദ്ദേഹത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് റിനീറ്റയും കുഞ്ഞും അമ്മയും വീടിന് പുറത്തേക്ക് ഇറങ്ങാനായത്. അല്‍പ്പ സമയത്തിന് ശേഷം ഇഡിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവിടെ നിന്ന് മടങ്ങി.

എന്നാല്‍ ബിനീഷിന്റെ ബന്ധു പൂജപ്പുര പോലീസില്‍ ഇഡിക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇഡിയുടെ വാഹനം തടഞ്ഞ് അന്വേഷണസംഘത്തിന്റെ വിശദാശംങ്ങള്‍ ആരാഞ്ഞു. വിവരങ്ങള്‍ പിന്നീട് നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇഡിയുടെ നേതൃത്വത്തിലുള്ള സംഘത്തെ കേരളപോലീസ് പോകാന്‍ അനുവദിച്ചു.

ഇഡി സമ്മര്‍ദ്ദം ചെലുത്തി ഒപ്പ് ഇടീപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ബിനീഷിന്റെ ഭാര്യ റിനീറ്റ ആരോപിച്ചു. തന്റെ ഭര്‍ത്താവ് മയക്കുമരുന്ന് രാജാവല്ല, വെറും സാധാരണ മനുഷ്യനാണെന്നും റിനീറ്റ പറഞ്ഞു.

Share
Tweet
Send

Related News

കേരളം

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളം

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

പുതിയ വാർത്തകൾ

ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

സുധാന അമ്മ നിര്യാതയായി

വെള്ളനാട് വാമദേവന്‍ നായര്‍ നിര്യാതനായി

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 20-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies