അബുദാബി: ഡല്‍ഹി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ഫൈനലില്‍ കടന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 17 റണ്‍സിനു തകര്‍ത്താണ് ഡല്‍ഹി ഫൈനലില്‍ പ്രവേശിച്ചത്.
190 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു.













