Sunday, December 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സംസ്ഥാനത്ത് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 6119 പേര്‍ രോഗമുക്തി നേടി

by Punnyabhumi Desk
Nov 12, 2020, 07:41 pm IST
in കേരളം
Coronavirus Disease 2019 Rotator Graphic for af.mil.  (U.S. Air Force Graphic by Rosario "Charo" Gutierrez)

Coronavirus Disease 2019 Rotator Graphic for af.mil. (U.S. Air Force Graphic by Rosario "Charo" Gutierrez)

തിരുവനന്തപുരം: കേരളത്തില്‍ 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് 108, വയനാട് 100 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.68 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 53,07,067 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

25 മരണം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം അതിയന്നൂര്‍ സ്വദേശി രാജേന്ദ്രന്‍ (68), തിരുവനന്തപുരം സ്വദേശിനി നീസാമ്മ (85), കൊടുങ്ങാനൂര്‍ സ്വദേശിനി പ്രഭ (48), കൊല്ലം പത്തനാപുരം സ്വദേശി ലാസര്‍ ഡേവിഡ് (66), നോര്‍ത്ത് പരവൂര്‍ സ്വദേശി ഒ.പി. സുനി (48), ആലപ്പുഴ ചേര്‍ത്തല സ്വദേശി കുഞ്ഞുമാണി (70), കടുവിനാല്‍ സ്വദേശി താഹകുഞ്ഞ് (53), ആലപ്പുഴ സ്വദേശി ബേബി (72), കോട്ടയം കുറുമ്പനാട് സ്വദേശി വി.സി. ചെല്ലപ്പന്‍ (70), എറണാകുളം ഒക്കല്‍ സ്വദേശി ഗുപ്തന്‍ നമ്പൂതിരി (70), ഫോര്‍ട്ട്‌കൊച്ചി സ്വദേശി സജീവന്‍ (48), കെലന്‍തറ സ്വദേശി അഗസ്റ്റീന്‍ (67), തൃശൂര്‍ പുല്ലാഴി സ്വദേശി സൈമണ്‍ (72), എരവക്കാട് സ്വദേശി വാസു (60), പാമ്പൂര്‍ സ്വദേശി ഗോവിന്ദന്‍കുട്ടി (67), പാലക്കാട് കുനിശേരി സ്വദേശി സോമസുന്ദരന്‍ (66), ശേകരിപുരം സ്വദേശിനി ഭാര്‍ഗവി അമ്മ (86), ആട്ടശേരി സ്വദേശി കുഞ്ഞരാമു (80), മലപ്പുറം താനൂര്‍ സ്വദേശിനി ഫാത്തിമ (52), കോഴിക്കോട് ഒളവണ്ണ സ്വദേശി ആമിന (70), വടകര സ്വദേശി രാജന്‍ (59), പുതിയ കടവ് സ്വദേശിനി ജാനകി (34), കോഴിക്കോട് സ്വദേശിനി ആമിന (77), ഇരിങ്ങാനൂര്‍ സ്വദേശി അബ്ദു റഹ്മാന്‍ (67), കണ്ണൂര്‍ കടലായി സ്വദേശിനി നഫീസ കക്കാറയില്‍ (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1796 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 706, കോഴിക്കോട് 646, മലപ്പുറം 583, ആലപ്പുഴ 553, എറണാകുളം 254, പാലക്കാട് 264, കൊല്ലം 386, തിരുവനന്തപുരം 286, കണ്ണൂര്‍ 259, കോട്ടയം 337, ഇടുക്കി 137, പത്തനംതിട്ട 99, കാസര്‍ഗോഡ് 97, വയനാട് 76 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 13, തിരുവനന്തപുരം, കണ്ണൂര്‍ 8 വീതം, പത്തനംതിട്ട, കോഴിക്കോട് 7 വീതം, തൃശൂര്‍ 6, വയനാട് 4, പാലക്കാട് 3, മലപ്പുറം, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ചികിത്സയിലായിരുന്ന 6119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 304, കൊല്ലം 578, പത്തനംതിട്ട 165, ആലപ്പുഴ 371, കോട്ടയം 394, ഇടുക്കി 250, എറണാകുളം 1008, തൃശൂര്‍ 1062, പാലക്കാട് 299, മലപ്പുറം 569, കോഴിക്കോട് 786, വയനാട് 83, കണ്ണൂര്‍ 214, കാസര്‍ഗോഡ് 36 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 77,813 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,28,529 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,583 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,773 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍.

നാലു പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ കാവാലം (കണ്ടെന്‍മെന്റ് സോണ്‍ 10), കോഴിക്കോട് ജില്ലയിലെ കായണ്ണ (സബ് വാര്‍ഡ് 3), എറണാകുളം ജില്ലയിലെ അറക്കുഴ (സബ് വാര്‍ഡ് 10), കുന്നത്തുനാട് (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

ShareTweetSend

Related News

കേരളം

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കേരളം

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: കണ്ണൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കാസര്‍ഗോഡ് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

മധുസൂദനന്‍ നായര്‍ നിര്യാതനായി

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 19-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ

ശബരിമല തിരക്ക് നിയന്ത്രണം: ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തുറ്റ മുന്നേറ്റം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies