കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ കോടതി ഈ മാസം 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്‍ഫോഴ്സ്മെന്റ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
സ്വപ്നയ്ക്ക് പണം ഒളിപ്പിക്കാന്‍ ശിവശങ്കര്‍ സഹായിച്ചെന്നും അതിനാണ് ബാങ്ക് ലോക്കര്‍ തുറന്നതെന്നും ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് സുഹൃത്തായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ മൊഴി നല്‍കിയതും കോടതിയില്‍ ഇ.ഡി അഭിഭാഷകന്‍ അറിയിച്ചു. ശിവശങ്കര്‍ ജാമ്യത്തിലിറങ്ങിയാല്‍ തന്റെ സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കുമെന്നും കോടതിയില്‍ ഇ.ഡി വാദിച്ചു.













