Monday, December 8, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുട്ടികള്‍ക്ക് ഒരുക്കിയത് മികച്ച അവസരം- മുഖ്യമന്ത്രി

by Punnyabhumi Desk
Nov 15, 2020, 08:36 pm IST
in കേരളം

തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുട്ടികള്‍ക്ക് മികച്ച അവസരമാണ് ഒരുക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ കാലമായതിനാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ എല്ലാവര്‍ക്കും ഇതില്‍ പ്രാവീണ്യം നേടാനായത് ഭാവിയില്‍ വലിയ തോതില്‍ ഉപകരിക്കും. കുഞ്ഞുനാളില്‍ത്തന്നെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടാനായ സാഹചര്യം ഭാവിയില്‍ കുട്ടികള്‍ക്ക് ഇക്കാര്യത്തിന് ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷങ്ങള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡ് ഒരര്‍ഥത്തില്‍ ഏറ്റവുമധികം ബാധിച്ചത് കുട്ടികളെയാണ്. കുട്ടികളുടെ സ്‌കൂള്‍ യാത്ര, സ്‌കൂളിലെ പഠനം ഒക്കെ ഓരോ കുട്ടിക്കും പുതിയ അനുഭവങ്ങള്‍ പകരുന്നതായിരുന്നു. കുറേ മാസങ്ങളായി അത് അസാധ്യമായി. എന്നാല്‍, പഠനം മുടങ്ങാതിരിക്കാനുള്ള ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തി ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്ല നിലയ്ക്ക് സംഘടിപ്പിക്കാന്‍ നമുക്കായി.
ഓണ്‍ലൈനില്‍ മാത്രം വിദ്യാഭ്യാസം നടത്താന്‍ കുട്ടികളാരും ആഗ്രഹിക്കുന്നില്ല. കോവിഡെന്ന മഹാമാരി നല്ല തോതില്‍ നിയന്ത്രിക്കപ്പെട്ടാല്‍ ആ ഘട്ടത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂള്‍ തുറക്കും. എപ്പോഴെന്ന് ഇപ്പോള്‍ പറയാനാകില്ല. കേരളത്തില്‍ നല്ല നിലയ്ക്ക് മഹാമാരിയെ നിയന്ത്രിക്കാനായെങ്കിലും പലവിധ കാരണങ്ങളാല്‍ കോവിഡ് വ്യാപിക്കുന്ന നിലവന്നു. അതു കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് നാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതുകാര്യവും തെറ്റായി ഉപയോഗിച്ചാല്‍ അതിന്റെ ദൂഷ്യം വലുതാണ്. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റിന്റെ ദുരുപയോഗകാര്യത്തില്‍ നാം ജാഗ്രത പാലിക്കണം. കുഞ്ഞുങ്ങളും, ഒപ്പം മാതാപിതാക്കളും ഇക്കാര്യം ശ്രദ്ധിക്കണം. തനിക്കും സമൂഹത്തിനും ദൂഷ്യങ്ങളുണ്ടാക്കുന്ന കാര്യങ്ങളിലേക്കൊന്നും കടക്കുന്നില്ലെന്ന് ഉറപ്പാക്കണം. തുറന്ന സ്ഥലങ്ങളിലോ മുറികളിലോ വെച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ക്കാകണം. അത്തരമൊരു ശീലം വളര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ഇന്‍ര്‍നെറ്റ് വഴി പല രീതിയിലുള്ള അപകടങ്ങളില്‍ കുഞ്ഞുങ്ങള്‍ പെട്ടതിന്റെ വാര്‍ത്തകള്‍ പലഘട്ടങ്ങളിലും നമ്മെ അസ്വസ്ഥരാക്കിയിരുന്നു. അതൊഴിവാക്കാന്‍ ഇത്തരം ശീലങ്ങള്‍ സഹായിക്കും.
കുട്ടികളുടെ സംരക്ഷണത്തിന് അതീവ പ്രാധാന്യമാണ് നമ്മുടെ സമൂഹം നല്‍കുന്നത്. മറ്റേതൊരു സംസ്ഥാനത്തിനും മുന്നില്‍നില്‍ക്കുന്ന പുരോഗമന സ്വഭാവം ആര്‍ജിക്കാന്‍ നമ്മുടെ സമൂഹത്തിനായിട്ടുണ്ട്. രാജ്യത്തിന്റെ ചിത്രമെടുത്താല്‍ ഒട്ടേറെ ദുരിതമനുഭവിക്കുന്ന കുട്ടികളെ കാണാനാകും. കുഞ്ഞുനാളില്‍ അനുഭവിക്കേണ്ട സ്നേഹം, വാല്‍സല്യം, സംരക്ഷണം തുടങ്ങിയവ നഷ്ടപ്പെട്ടുപോയ കുട്ടികള്‍ എണ്ണത്തില്‍ കൂടുതലാണ് രാജ്യത്ത്. വിദ്യാഭ്യാസത്തിന് കഴിയാതെ പല അതിക്രമങ്ങള്‍ക്കിരയാകുന്നവരും വലിയതോതിലുണ്ട്. ഈ ദുരവസ്ഥ പൊതുവില്‍ കേരളത്തിലില്ല. ഒറ്റപ്പെട്ട തോതില്‍ സംഭവങ്ങളുണ്ടായാല്‍ അതിനെതിരെ നമ്മുടെ സമൂഹം പ്രതികരിക്കും.

ഓരോ കുട്ടിക്കും തന്റെ ബാല്യം ശരിയായി ഉപയോഗിച്ചു വളര്‍ന്നുവരാനാകുന്ന സാഹചര്യം സൃഷ്ടിക്കാനാണ് കേരളത്തില്‍ ആകാവുന്നതെല്ലാം ചെയ്യുന്നത്.

നമ്മുടെ സമൂഹത്തിലും മയക്കുമരുന്ന് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുണ്ട്. സമൂഹത്തിന്റെ പ്രതികരണശേഷി നഷ്ടപ്പെടുത്താന്‍ മയക്കുമരുന്നിനാകും. വകുപ്പുകള്‍ അതിനെതിരെ സ്തുത്യര്‍ഹ പങ്ക് വഹിക്കുന്നുണ്ട്.
അതോടൊപ്പം സ്‌കൂളുകളിലെ അധ്യാപകര്‍, അധ്യാപക-രക്ഷാകര്‍തൃസമിതി, കുട്ടികള്‍, സ്റ്റഡന്റ് പോലീസ്, എന്‍.എസ്.എസ് തുടങ്ങി വിവിധതലങ്ങളിലെ ഇടപെടല്‍ ഉണ്ടാകണം. കുട്ടികളെ മയക്കുമരുന്നു വാഹകരാക്കാനുള്ള നീക്കം റാക്കറ്റുകളുടെ ഭാഗത്തുനിന്നുണ്ട്. സ്‌കൂളും പരിസരവും പൂര്‍ണമായും ഇതില്‍നിന്ന് മോചനം നേടാന്‍ സാഹചര്യമൊരുക്കണം.
നമ്മുടെ സമൂഹം പുരോഗമന സ്വഭാവമുള്ളതാണെങ്കിലും കുട്ടികള്‍ അവിചാരിതമായ പ്രശ്നങ്ങളില്‍പ്പെട്ട് വലിയ മാനസിക തകര്‍ച്ചനേരിടുന്ന അവസ്ഥയുണ്ട്. ഇതുനാം ഗൗരവമായി കാണണം. ഇക്കാര്യത്തില്‍ വീടിന്റെ അന്തരീക്ഷവും രക്ഷിതാക്കളുടെ ശ്രദ്ധയും സ്‌കൂളില്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധയും വേണം.

ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യത്തോടെയും കുട്ടികള്‍ക്ക് വളരാനാകണം. ഇതിനാണ് സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് മെന്റര്‍ ടീച്ചറും കൗണ്‍സിലിംഗ് സംവിധാനവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ShareTweetSend

Related News

കേരളം

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കേരളം

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: തൃശൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കണ്ണൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കാസര്‍ഗോഡ് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

മധുസൂദനന്‍ നായര്‍ നിര്യാതനായി

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 19-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ

ശബരിമല തിരക്ക് നിയന്ത്രണം: ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies