Monday, December 8, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശബരിമല തീര്‍ഥാടനം: ‘കരുതലോടെ ശരണയാത്ര’ ബോധവത്ക്കരണ കാമ്പയിന് തുടക്കമായി

by Punnyabhumi Desk
Nov 15, 2020, 08:47 pm IST
in കേരളം

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് കോവിഡ് 19 വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘കരുതലോടെ ശരണയാത്ര’ ബോധവത്ക്കരണ കാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍വഹിച്ചു. കാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്താണ് കളക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.

ശബരിമല തീര്‍ത്ഥാടനകാലത്ത് കോവിഡ് 19 വ്യാപനം തടഞ്ഞു സുരക്ഷിതവും ആരോഗ്യപൂര്‍ണവും ആക്കുന്നതിനുവേണ്ടി ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും, ആരോഗ്യ കേരളം പത്തനംതിട്ടയുടെയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ബോധവത്കരണ കാമ്പയിനാണ് ‘കരുതലോടെ ശരണയാത്ര’.

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വളരെ ഫലപ്രദമായൊരു കാമ്പയിനായി ഇതു മാറുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. കോവിഡ് രോഗബാധയില്ലാത്ത ഒരു ശബരിമല തീര്‍ഥാടനകാലം ഉറപ്പുവരുത്താന്‍ ഈ കാമ്പയിന്‍ വഴി സാധിക്കട്ടെയെന്നും ജില്ലാ കളക്ടര്‍ ആശംസിച്ചു.

തീര്‍ത്ഥാടനകാലത്ത് അനുവര്‍ത്തിക്കേണ്ട കോവിഡ് 19 മാനദണ്ഡങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് രോഗവ്യാപനം തടയുക, മലകയറുമ്പോള്‍ ശ്രദ്ധിക്കേണ്ട ആരോഗ്യകരമായ ശീലങ്ങള്‍ തീര്‍ത്ഥാടകരിലേക്ക് എത്തിച്ചുകൊണ്ട് ഹൃദയാഘാതം, ശ്വാസതടസം എന്നിവ മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കുക, ശബരിമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പരിപാടികള്‍ തീര്‍ത്ഥാടകരിലും ജനങ്ങളിലും എത്തിക്കുക എന്നതാണ് ‘കരുതലോടെ ശരണയാത്ര’ കാമ്പയിന്റെ ലക്ഷ്യങ്ങള്‍.

എങ്ങനെയാണ് ക്യാമ്പയിന്‍ പ്രവര്‍ത്തിക്കുക?

പ്രിന്റ്, ഇലക്ട്രോണിക്, സോഷ്യല്‍ മീഡിയ വഴി സന്ദേശങ്ങള്‍ പ്രചരിപ്പിക്കും. നിലയ്ക്കല്‍, പമ്പ തീര്‍ത്ഥാടനപാത, പ്രധാന ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ സന്ദേശങ്ങള്‍ അടങ്ങിയ ബഹുഭാഷാ ബോര്‍ഡുകള്‍ സ്ഥാപിക്കും. മലകയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവിധ ഭാഷകളില്‍ രേഖപ്പെടുത്തിയ ബാനറുകള്‍ പ്രധാന സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും. തീര്‍ഥാടകര്‍ക്ക് അവബോധം നല്‍കുന്നതിനായി പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ വിവിധ ഭാഷകളില്‍ അനൗണ്‍സ്‌മെന്റ് നടത്തും. തീര്‍ഥാടനകാലം പുരോഗമിക്കുന്നതനുസരിച്ച് വരുന്ന മാറ്റങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസൃതമായി ബോധവല്‍ക്കരണ സന്ദേശങ്ങള്‍ രൂപപ്പെടുത്തി പ്രചരിപ്പിക്കും.

സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും നിരവധി ആളുകള്‍ തീര്‍ത്ഥാടനത്തിന് എത്തിച്ചേരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ശരിയായി നടപ്പാക്കുന്നതിനും ഇതിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഈ ക്യാമ്പയിന്‍ സഹായകരമാകും.

 

ShareTweetSend

Related News

കേരളം

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കേരളം

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: തൃശൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കണ്ണൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കാസര്‍ഗോഡ് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

മധുസൂദനന്‍ നായര്‍ നിര്യാതനായി

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 19-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ

ശബരിമല തിരക്ക് നിയന്ത്രണം: ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies