പത്തനംതിട്ട: മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു. സ്ഥാനം ഒഴിയുന്ന മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരിയാണ് തിരുനട തുറന്നത്. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും ഇല്ല. തിങ്കളാഴ്ച മുതലാണ് ഭക്തര്‍ക്ക് പ്രവേശനം. പോലീസിന്റെ വെര്‍ച്വല്‍ ക്യൂ വഴി മുന്‍കൂട്ടി ബുക്ക് ചെയ്ത 1000 ഭക്തര്‍ക്കാണ് പ്രതിദിനം ദര്‍ശനാനുമതി. ശനിയും ഞായറും 2000 പേര്‍ക്കുവീതം ദര്‍ശനം നടത്താം.
തീര്‍ഥാടകര്‍ക്ക് പമ്പയിലോ സന്നിധാനത്തോ തങ്ങാന്‍ അനുമതിയില്ല. പമ്പാ സ്‌നാനത്തിനും അനുമതിയില്ല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡലകാലം.
മകരവിളക്ക് ഉത്സവത്തിനായി 30ന് ക്ഷേത്ര നട തുറക്കും. 2021 ജനുവരി 14നാണ് മകരവിളക്ക്.













