കൊച്ചി: കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യമില്ല. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. 20 തവണ സ്വര്‍ണം കടത്തിയതു ശിവശങ്കറിന്റെ അറിവോടെയാണെന്നാണ് ഇഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ശിവശങ്കറായിരുന്നു കള്ളക്കടത്തിന്റെ സൂത്രധാരനെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു ഇഡിയുടെ നിലപാട്. അതേസമയം ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കര്‍ ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലാണ്.













