ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്റണിയുടെ ഭാര്യ എലിസബത്തിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ അദ്ദേഹം സ്വയം നിരീക്ഷണത്തിലായി. പിന്നീട് ആന്റണിയും പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു.
എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണിയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.













