തിരുവനന്തപുരം: 2020-21 വര്‍ഷത്തേക്കുള്ള എംബിബിഎസ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ 26 വരെ ഫീസ് വിദ്യാര്‍ഥികള്‍ക്ക് അടയ്ക്കാം. നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് അടച്ചാല്‍ മതി. എന്നാല്‍ ഭാവിയില്‍ കോടതി വിധികള്‍ക്ക് അനുസൃതമായി ഫീസില്‍ മാറ്റം വരാമെന്നും എന്‍ട്രന്‍സ് കമ്മീഷണര്‍ അലോട്ട്‌മെന്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനത്തില്‍ പറയുന്നു.













