തിരുവനന്തപുരം: കേരള സര്‍വകലാശാലയും എംജി സര്‍വകലാശാലയും വ്യാഴാഴ്ച നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചു. രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. ഇന്ന് അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെ 24 മണിക്കൂറാണ് പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേയാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.













