കൊച്ചി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് 92 പൈസയും ഡീസലിന് 1.55 രൂപയും ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ ഉണ്ടായ മാറ്റമാണ് ഇന്ധനവില വര്‍ധനയ്ക്കു കാരണമായത്. കഴിഞ്ഞ 20ന് ഒരു ലിറ്റര്‍ പെട്രോളിന് 81.60 രൂപയായിരുന്നു.
ഡീസലിന് 74.77 രൂപയും. 27ന് പെട്രോളിന് 82.27 രൂപയും ഡീസലിന് 76.07 രൂപയുമായി. ഇന്നലെ പെട്രോള്‍ ലിറ്ററിന് 82.52 രൂപയും ഡീസലിന് 76.32 രൂപയുമായി ഉയര്‍ന്നു. വരും ദിവസങ്ങളിലും പെട്രോള്‍ വിലയില്‍ വര്‍ധന ഉണ്ടാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.













