തിരുവനന്തപുരം : തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ കൊറോണ പ്രതിരോധ മാനദണ്ഡങ്ങളെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. മുതിര്‍ന്ന പൌരന്‍മാര്‍ക്കുള്ള വിലക്ക് നീക്കി. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് നാല് നടകളിലൂടെയും ക്ഷേത്രത്തിലേക്ക് പ്രവേശിക്കാവുന്നതാണ്.
വിവാഹം, ചോറൂണ്, തുലാഭാരം തുടങ്ങി വഴിപാടുകള്‍ നടത്താനും സൗകര്യമൊരുക്കും. ഡിസംബര്‍ ഒന്നുമുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരികയെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.













