വടകര: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. കോഴിക്കോട് വടകരയിലെ ഊരാളുങ്കല്‍ ആസ്ഥാനത്താണ് പരിശോധന നടന്നത്. രാവിലെ ഒമ്പതിന് എത്തിയ ഉദ്യോഗസ്ഥര്‍ രണ്ടു മണിക്കൂറിനു ശേഷമാണ് മടങ്ങിയത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഊരാളുങ്കല്‍ സൊസൈറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിനാണ് ഇഡി പരിശോധന നടത്തിയതെന്നാണ് വിവരം. അതേസമയം, വിവരങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടി മാത്രമാണ് ഇഡി എത്തിയതെന്നും റെയ്ഡ് നടന്നിട്ടില്ലെന്നും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അധികൃതര്‍ അറിയിച്ചു.













