കൊല്ലം: ഉത്ര കൊലക്കേസില്‍ വിചാരണ ഇന്നു തുടങ്ങും. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. പാരിപ്പള്ളി കുളത്തൂര്‍ക്കോണം സ്വദേശി സുരേഷിനെ ആണ് ആദ്യം വിസ്തരിക്കുക. കേസിലെ മാപ്പു സാക്ഷിയും, പാമ്പിനെ സൂരജിന് വിറ്റതും ഇയാളാണ്. സുരേഷിന്റെ വിചാരണ പൂര്‍ത്തിയായാല്‍ മറ്റ് സാക്ഷികളെ ഹാജരാകാന്‍ വിളിപ്പിക്കും.
ഒന്നാം പ്രതിയും കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവുമായ സൂരജിനെ ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരാക്കും. പ്രതിഭാഗത്തിന്റെ അപേക്ഷയെ തുടര്‍ന്നാണ് സൂരജിനെ ഹാജരാക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു കോടതി നടപടികള്‍.
സുരേഷിന്റെ കയ്യില്‍ നിന്നും വിലയ്ക്ക് വാങ്ങിയ പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കടിപ്പിച്ച് കൊന്നുവെന്നാണ് സൂരജിനെതിരായ കേസ്. ആകെ 217 സാക്ഷികളാണ് കേസിലുള്ളത്.
Discussion about this post