Sunday, May 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്ത് പ്രവേശിച്ചു: പേമാരി തുടരുന്നു; കനത്ത നാശനഷ്ടം

by Punnyabhumi Desk
Dec 3, 2020, 07:31 am IST
in കേരളം

തിരുവനന്തപുരം: ആശങ്കയുടെ തിരയുയര്‍ത്തി കടല്‍കടന്ന് ബുറേവി ചുഴലിക്കാറ്റ് തീരം തൊട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്താണ് പ്രവേശിച്ചത്. മുല്ലത്തീവിലെ ത്രിങ്കോന്‍മാലയ്ക്കും പോയിന്റ് പെട്രോയ്ക്കും ഇടയിലൂടെയാണ് കരയിലേക്ക് കടന്നത്. ശക്തമായ കാറ്റില്‍ ജാഫ്‌നയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. ജാഫ്‌നയിലെ വാല്‍വെട്ടിത്തുറയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി. മുല്ലത്തീവ് കിള്ളിനോച്ചി മേഖലകളില്‍ കനത്ത പേരാമാരിയും കാറ്റുമാണ്. ഇന്ന് രാത്രിയോടെ തമിഴ്‌നാട്ടില്‍ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് രാമനാഥപുരം, കന്യാകുമാരി, തിരുനല്‍വേലി ജില്ലകളില്‍ കനത്ത മഴയുണ്ടാകും. ചുഴലിക്കാറ്റ് കന്യാകുമാരിക്ക് 380 കിലോമീറ്റര്‍ അടുത്തെത്തിയതായാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കേരളത്തില്‍ പ്രവേശിക്കുന്ന ബുറേവി ന്യൂനമര്‍ദമായി മാറിയേക്കുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലൂടെ കാറ്റ് അറബിക്കടലിലേക്ക് നീങ്ങും. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മേഖലയിലൂടെയാകും ചുഴലിക്കാറ്റ് കടന്നുപോവുക. ജില്ലയിലെ 48 വില്ലേജുകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം ന ല്‍കി. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ഇന്നു രാത്രി മുതല്‍ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മണിക്കൂറില്‍ 65 മുതല്‍ 85 വരെ കിലോമീറ്റര്‍ വേഗത്തില്‍ അതിശക്തമായ കാറ്റ് വീശിയേക്കും. ഒന്‍പത് ജില്ലകളില്‍ ശനി യാഴ്ച വരെ കനത്ത മഴയക്കും സാധ്യയുണ്ട്. ഇന്നലെ ഉച്ചയോടെ ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ നിന്നും 110 കിലോമീറ്ററും പാന്പനില്‍ നിന്ന് 330 കിലോമീറ്ററും കന്യാകുമാരിയില്‍നിന്ന് 520 കിലോമീ റ്ററും അകലെയെത്തിയ ചുഴലിക്കാറ്റ് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചാരം തുടരുകയാണ്.

നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്നു റെഡ് അലര്‍ട്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ചും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട്.

ShareTweetSend

Related News

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കേരളം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

Discussion about this post

പുതിയ വാർത്തകൾ

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies