കൊല്ലം: പാര്‍ട്ടി ചിഹ്നമുള്ള മാസ്‌ക് ധരിച്ച് ബൂത്തില്‍ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥയെ മാറ്റാന്‍ കളക്ടര്‍ ഉത്തരവിട്ടു. കൊല്ലം കൊറ്റങ്കര പഞ്ചായത്തിലെ ബൂത്തിലാണ് സംഭവം. രാവിലെ പോളിംഗ് ആരംഭിച്ചതിന് പിന്നാലെയാണ് വിവാദമുണ്ടായത്. ജോലിക്കെത്തിയ ഉദ്യോഗസ്ഥ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം പതിച്ച മാസ്‌ക് ധരിച്ചാണ് എത്തിയത്. പിന്നാലെ പരാതി ഉയര്‍ന്നതോടെ ഇവരെ മാറ്റാന്‍ കളക്ടര്‍ നടപടി സ്വീകരിക്കുകയായിരുന്നു.
Discussion about this post