ചെന്നൈ: പ്രശസ്ത കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി (77) അന്തരിച്ചു. ഞായറാഴ്ച രാത്രി ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചെന്നൈ മാടപ്പോക്കത്തു നടക്കും.
മലയാളം, തമിഴ്, കന്നഡ, തെലുഗു, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളിലായി 55 സിനിമകളില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കലാസംവിധാനത്തിന് മൂന്നു തവണയും വസ്ത്രാലങ്കാരത്തിന് രണ്ടു തവണയും ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.
അഞ്ചു തവണ കേരള സംസ്ഥാന അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡിനു പുറെമേ കലൈമാമണി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
Discussion about this post