തിരുവനന്തപുരം: ജനങ്ങള്‍ക്ക് കഴിയാവുന്നത്ര ആശ്വാസം നല്‍കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രമേയുള്ളു.
മൂന്നു മാസം മുമ്പ് പ്രഖ്യാപിച്ച 100 ദിന പരിപാടികള്‍ പൂര്‍ത്തിയായി. അടുത്തൊരു 100 ദിന പരിപാടികൂടി ജനങ്ങള്‍ക്കായി ഉടന്‍ പ്രഖ്യാപിക്കും. പെരുമാറ്റച്ചട്ടം കഴിയുമ്പോള്‍ അത് പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.













