കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസില്‍ വച്ച് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.
വ്യാഴാഴ്ചയും സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. രാവിലെ 10 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 11.15 വരെ നീണ്ടു. ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുടെ രേഖകളും ഹാജരാക്കാന്‍ ഇഡി അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post