ആലപ്പുഴ: ആലപ്പുഴ പ്രസ് ക്ലബില്‍ മോഷണം. ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടക്കമുള്ളവയാണ് പ്രസ് ക്ലബില്‍ നിന്നും മോഷണം പോയത്. ഇന്ന് രാവിലെയാണ് മോഷണ വിവരം പുറത്തറിയുന്നത്. കമ്പ്യൂട്ടര്‍ യുപിഎസ്, മോണിറ്റര്‍, സ്‌കാനര്‍, ആംപ്ലിഫയര്‍, ബള്‍ബുകള്‍ എന്നിവയാണ് പ്രസ് ക്ലബില്‍ നിന്നും മോഷണം പോയത്.
ഇന്‍വര്‍ട്ടര്‍ കടത്തി കൊണ്ടു പോകാന്‍ ശ്രമിച്ചിരുന്നെങ്കിലും അതിന് കഴിയാതെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രസ് ക്ലബ് കെട്ടിടത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. അതിനാല്‍ മൂന്നാം നിലയിലായിരുന്നു കമ്പ്യൂട്ടര്‍ സൂക്ഷിച്ചിരുന്നത്.
പ്രസ് ക്ലബിന് സമീപത്തെ കടകളിലും മോഷണം നടന്നു. പ്രസ് ക്ലബിന് സമീപമുള്ള സപ്ലൈക്കോയില്‍ നിന്നും മൂന്നു നാലു ചാക്കുകളും ഇരുമ്പ് ഡെസ്‌ക്കുമാണ് നഷ്ടപ്പെട്ടത്. വാഹനങ്ങളില്‍ വ്യാപാരം നടത്തുന്നവര്‍ സ്ഥാപിക്കുന്ന കുടകളും കമ്പികളും കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാത്രി സമയം പ്രസ് ക്ലബിനും സമീപത്തുമായി കണ്ടവരെ ചുറ്റിപ്പറ്റിയാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
Discussion about this post