തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിനു ശേഷം 31 നു പ്രത്യക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയത്.
നേരത്തെ ഈ മാസം 23 ന് സഭ സമ്മേളനം ചേരാനായിരുന്നു തീരുമാനി ച്ചിരുന്നതെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നീട് മന്ത്രിമാരും സ്പീക്കറുടക്കം നേരിട്ട് ഗവര്‍ണറെ കണ്ടു സഭ ചേരേണ്ടതിന്റെ ആവശ്യകത അറിയിച്ചു. അടിയന്തിര പ്രാധാന്യമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും കത്ത് നല്‍കിയിരുന്നു. 31 ന് രാവിലെ 9 മുതല്‍ 10 വരെ ഒരു മണിക്കൂറാകും സഭ ചേരുക.













