ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊറോണ പ്രതിരോധ വാക്സിന് വിതരണത്തിനായി ദിവസങ്ങള്‍ക്കകം അനുമതി ലഭിക്കുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേരിയ. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. ബ്രിട്ടണില്‍ ഓക്സ്ഫഡ്- അസ്ട്രാസെനക വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചത് വലിയൊരു നേട്ടമാണെന്നും ഇന്ത്യയിലും അനുമതി ഉടന്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഓക്സ്ഫഡ് വാക്സിന് സുരക്ഷതമാണെന്ന് ഗവേഷകര്‍ ഉറപ്പുവരുത്തിക്കഴിഞ്ഞു. ഇന്ത്യയിലെ ഓക്സ്ഫഡ് വാക്സിന് നിര്‍മ്മതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഇത് സംബന്ധിച്ച് വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് ലോകത്തെ നിരവധി രാജ്യങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
2 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വരെ സംഭരിച്ച് വയ്ക്കാന്‍ സാധിക്കുന്ന ഓക്സ്ഫഡ് വാക്സിനുകള്‍ സാധാരണ ഫ്രിഡ്ജുകളിലും സൂക്ഷിക്കാം. മൈനസ് 70 ഡിഗ്രി സെല്‍ഷ്യസില്‍ സംഭരിച്ച് വെയ്ക്കേണ്ട ഫൈസര്‍ വാക്സിനേക്കാള്‍ സുതാര്യമാണ് ഓക്സ്ഫഡ് വാക്സിനെന്ന് ഗുലേരിയ അറിയിച്ചു. യുകെ അടക്കമുള്ള നിരവധി രാജ്യങ്ങളില്‍ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഓക്സ്ഫഡ് വാക്സിന് അടയന്തിര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.
ഓക്സ്ഫഡ് വാക്സിന് കൂടാതെ കൊവിഷീല്‍ഡ്, കൊവാക്സിന് എന്നീ കൊറോണ വാക്സിനുകളും രാജ്യത്ത് അടിയന്തിര ഉപയോഗത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്്.
Discussion about this post