തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളെ കുറിച്ചുള്ള 45 ലേഖനങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകം പ്രകാശനത്തിനൊരുങ്ങി. ദിനേശ് മാവുങ്കാല്‍ എഡിറ്റിംഗ് നിര്‍വഹിച്ച പുസ്തകത്തിന്റെ പ്രകാശനം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമ സ്ഥാപകാചാര്യന്‍ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 121-ാം ജയന്തി ദിനമായ ജനുവരി 11ന് ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ നടക്കും. ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ മുന്‍ എംഎല്‍എ അഡ്വ.എം.എ.വാഹീദിന് നല്‍കി പ്രകാശനം ചെയ്യും. ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍, രാജന്‍ മലനട, സാധു വിനോദ്, അഭിലാഷ് കീഴൂട്ട്, ദിനേശ് മാവുങ്കാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കണ്ണൂര്‍ കൈരളി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Discussion about this post