വാഷിംഗ്ടണ്‍: കാപ്പിറ്റോളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായികള്‍ നടത്തിയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ സെനറ്റ്-പ്രതിനിധി സഭ സംയുക്ത സമ്മേളനം ചേരുന്നതിനിടെയാണ് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ട്രംപ് അനുകൂലികള്‍ ഇരച്ചുകയറിയത്.
ആക്രമണത്തില്‍ പരിക്കേറ്റ കാപ്പിറ്റോള്‍ പോലീസ് ഓഫീസര്‍ ബ്രിയാന്‍ ഡി. സിക്‌നിക് വ്യാഴാഴ്ച മരിച്ചതായി പോലീസ് അറിയിച്ചു. ഒരു സ്ത്രീയുള്‍പ്പെടെ നാലു പേര്‍ ബുധനാഴ്ച മരിച്ചിരുന്നു.
ഇതിനിടെ, കാപ്പിറ്റോള്‍ കലാപത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് എഫ്ബിഐ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കലാപത്തിന്റെ ദൃശ്യങ്ങളും വീഡിയോ ക്ലിപ്പുകളും പോലീസിന് അയച്ചു നല്‍കണമെന്നാണ് ആവശ്യം.
കലാപത്തില്‍ പങ്കെടുത്ത 68 പേരെ വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് അറസ്റ്റ് ചെയ്തു. കലാപകാരികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതു സംബന്ധിച്ച് നീതിന്യായവകുപ്പ് പിന്നീട് തീരുമാനമെടുക്കും. സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ കലാപത്തില്‍ പങ്കെടുത്ത ജീവനക്കാരനെ നേവിസ്റ്റാര്‍ കമ്പനി പുറത്താക്കി. ഡയറക്ട് മാര്‍ക്കറ്റിംഗ് കന്പനിയുടെ ഐഡന്റിറ്റി കാര്‍ഡ് കഴുത്തിലിട്ടാണ് ഇയാള്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ കയറി അതിക്രമങ്ങള്‍ നടത്തിയത്.
Discussion about this post