കൊല്ലം: കൊല്ലം ചവറയില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിനു നേരെ കല്ലേറ്. ചവറ നല്ലേഴത്ത് മുക്കിന് സമീപമായിരുന്നു സംഭവം. കല്ലേറില്‍ എംഎല്‍എയുടെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു.
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കരിങ്കൊടി കാണിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞുവച്ചു. പ്രതിഷേധക്കാരെ പോലീസ് മാറ്റിയതിനു പിന്നാലെയാണ് എംഎല്‍എയുടെ വാഹനത്തിന് നേരെ ആക്രമണ ശ്രമം ഉണ്ടായത്.
Discussion about this post