തൃശൂര്‍ : തടവുകാരെ മര്‍ദ്ദിക്കുന്നതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് ഒഴിവാക്കാന്‍ ജയില്‍ വകുപ്പ് ഉത്തരവിറക്കി. തടവുകാരെ മര്‍ദ്ദിക്കരുതെന്നാണ് ജയില്‍ വകുപ്പിന്റെ നിര്‍ദ്ദേശം. എന്നാല്‍ മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ മുതിരുന്നവര്‍ക്കെതിരെ കൃത്യനിര്‍വ്വഹണത്തിന് തടസ്സം വരുത്തി എന്ന കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.
സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ വര്‍ദ്ധിക്കുകയും പോലീസ് ഉദ്യോഗസ്ഥര്‍ കോടതിയുടെ മുന്നില്‍ നാണം കെടുകയും ചെയ്യുന്നത് പതിവായതോടെയാണ് നിര്‍ദ്ദേശം പുറത്തിറക്കിയത്.
തടവുകാരുടെ ക്രിമിനല്‍ പശ്ചാത്തലം, ജയിലിലെ നിയമലംഘനങ്ങളുടെ പട്ടിക, സിസിടിവി ദൃശ്യങ്ങള്‍, മെഡിക്കല്‍ രേഖകള്‍ എന്നിവ കൃത്യമായി സൂക്ഷിക്കാന്‍ ഓരോ ജയിലുകള്‍ക്കും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.













