തിരുവനന്തപുരം: ജടായുരാമ സാംസ്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന ‘ജടായുരാമ സന്ധ്യ’ ഇന്നു വൈകുന്നേരം തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നടക്കും. കാവാലം ശ്രീകുമാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് കാര്ത്തികേയന്, ഡോ.സിവി ആനന്ദബോസ് ഐഎഎസ്, ഡോ.എം.ജി.ശശിഭൂഷണ്‍, വട്ടപ്പാറ സോമശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ‘സ്ത്രീ ശാക്തീകരണം’ എന്ന വിഷയത്തെ ആസ്പദമാക്കി രാജകുടുംബാംഗം ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി പ്രഭാഷണം നടത്തും. ഡോ.എംജി ശശിഭൂഷണ്‍ ‘കേരളത്തില്‍ രാമ പ്രസ്ഥാനങ്ങളുടെ പ്രസക്തി’ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തും. ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി, ജടായുരാമ ക്ഷേത്രം ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ വിഷയങ്ങളെക്കുറിച്ചുളള വീഡിയോ അവതരണവും നടക്കും. മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് നയിക്കുന്ന സംവാദവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
Discussion about this post