കൊച്ചി: കോവിഡ് പ്രതിരോധ വാക്സിന്‍ രണ്ടാംഘട്ടം കേരളത്തിലെത്തി. കൊച്ചിയിലാണ് വാക്‌സിന്‍ എത്തിയത്. ലക്ഷദ്വീപിലേക്കുള്ള വാക്‌സിനും കേരളത്തിലെത്തിയിട്ടുണ്ട്.
മുംബൈയില്‍നിന്നും ഗോ എയര്‍ വിമാനത്തില്‍ രാവിലെ 11.15നാണ് വാക്‌സിന്‍ കൊച്ചിയിലെത്തിയത്. എറണാകുളത്തിന് 12 ബോക്സുകളും കോഴിക്കോട്ടേക്ക് ഒമ്പത് ബോക്സുകളുമാണ് എത്തിയത്. ലക്ഷദ്വീപിലേക്ക് ഒരു ബോക്സാണുള്ളത്.













