കയ്യൂര്‍: ഗവ. ഐടിഐയില്‍ ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം അഞ്ചിന് രാവിലെ പത്തിന് ഐടിഐയില്‍. ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബ്രാഞ്ചിലുള്ള ത്രിവത്സര ഡിപ്ലോമ/എന്‍ജിനിയറിംഗ് ബിരുദം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍എസിയും ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഫോണ്‍: 04672-230980.
ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
കാസര്‍ഗോഡ്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്റെ ഭാഗമായി ജില്ലയില്‍ ഒരു ടെക്നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു.
കൂടിക്കാഴ്ച അഞ്ചിന് രാവിലെ 10 ന് കാസര്‍ഗോഡ് കറന്തക്കാട് എടി റോഡിലെ അസി. എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലത്തില്‍ നടക്കും. ബിടെക് അഗ്രിക്കള്‍ച്ചറല്‍ ആണ് യോഗ്യത. ഫോണ്‍: 9495032155.
Discussion about this post