തിരുവനന്തപുരം: പതിനൊന്നാം ശന്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം പെന്ഷന് പരിഷ്കരണത്തിന് 2019 ജൂലൈ ഒന്നു മുതല്‍ പ്രാബല്യം നല്കാന് മന്ത്രിസഭ തീരുമാനിച്ചു. പരിഷ്കരിച്ച പെന്ഷന് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വിതരണം ആരംഭിക്കും. പാര്‍ട് ടൈം പെന്‍ഷന്‍കാരെ ഇതേ രീതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശന്പള പരിഷ്കരണവും ഇതേ തീയതി മുതലാണ് നടപ്പാക്കുന്നത്. നിലവിലെ രീതിയില്‍ 30 വര്‍ഷത്തെ സേവനകാലത്തിന് മുഴുവന്‍ പെന്‍ഷനും പത്തു വര്‍ഷത്തെ യോഗ്യതാ സേവനകാലത്തിനു ഏറ്റവും കുറഞ്ഞ പെന്‍ഷനും നല്കുന്നതു തുടരും. ഏറ്റവും കുറഞ്ഞ അടിസ്ഥാന പെന്ഷന് 11,500 രൂപയായും ഏറ്റവും കൂടിയ അടിസ്ഥാന പെന്ഷന് 83,400 രൂപയായും ഉയര്‍ത്തും.
ഏറ്റവും കുറഞ്ഞ അടിസ്ഥാന കുടുംബ പെന്ഷന് 11,500 രൂപയായും ഏറ്റവും കൂടിയ അടിസ്ഥാന കുടുംബ പെന്ഷന് (സാധരണ നിരക്ക്) 50,040 രൂപയായും വര്‍ധിപ്പിക്കും. പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ അലവന്‍സ് പ്രതിമാസം 500 രൂപയായി വര്‍ധിപ്പിക്കും. മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നതുവരെ ഈ അലവന്‍സ് തുടരും.
Discussion about this post