തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സ്ഥാനാര്‍ഥികളായാല്‍ വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് സര്‍വകക്ഷി യോഗത്തില്‍ നേതാക്കളെ ഇക്കാര്യം അറിയിച്ചത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളായാലും വിശദീകരണം അനിവാര്യമാണ്. ഇതില്‍ വീഴ്ച വരുത്തിയാല്‍ സുപ്രീം കോടതിയെ അറിയിക്കും.













