കോട്ടയം: കേരള ജനപക്ഷം പൂഞ്ഞാറില്‍ മാത്രം മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പി.സി. ജോര്‍ജ്. അതേസമയം പാര്‍ട്ടി ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൂഞ്ഞാറില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ അവരോട് സ്‌നേഹം കൂടും. സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
ബിജെപിക്ക് വോട്ട് വര്‍ധിച്ചിട്ടുണ്ട്. താന്‍ മുസ്ലീം വിരുദ്ധസമീപനം സ്വീകരിച്ചിട്ടില്ല. ഇത്തവണ 40,000 വോട്ടിന് പൂഞ്ഞാറില്‍ ജയിക്കുമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Discussion about this post