കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് ജാമ്യം. എന്‍ഐഎ കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യവും, പാസ്പോര്‍ട്ടും ഹാജരാക്കണമെന്ന ഉപാധികളോടെയാണ് കൊച്ചിയിലെ എന്‍ഐഎ കോടതി ജാമ്യം നല്‍കിയത്.
കേസില്‍ സന്ദീപിന് മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷയും കോടതി അംഗീകരിച്ചു. ഇതോടെ കേസില്‍ സന്ദീപ് നായരടക്കം അഞ്ച് മാപ്പുസാക്ഷികളായി. അതേസമയം, കസ്റ്റംസ്, ഇഡി കേസുകള്‍ നിലവില്‍ ഉള്ളതിനാല്‍ സന്ദീപിന് പുറത്തിറങ്ങാനാകില്ല.
Discussion about this post