ചങ്ങനാശ്ശേരി: സംസ്ഥാനത്ത് മതേതരത്വം സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണമെന്നും അതിനാല്‍ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് തന്റെ വിശ്വാസമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. വിശ്വാസികളുടെ മനസ്സിലുള്ള പ്രതിഷേധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.













